Ticker

6/recent/ticker-posts

കാറിൻ്റെ ഡോർ ഇടിച്ച് തെറിച്ചു വീണ് യുവതിക്ക് പരിക്ക് ഡ്രൈവർക്കെതിരെ കേസ്

കാഞ്ഞങ്ങാട്:കാറിൻ്റെ ഡോർ ഇടിച്ച് തെറിച്ചുവീണ് യുവതിക്ക് പരിക്ക് പറ്റി. യുവതി നൽകിയ പരാതിയിൽ കാർ ഡ്രൈവർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
മാവുങ്കാലിൽ കഴിഞ്ഞ ദിവസം രാവിലെ യാണ് അപകടം.
കാങ്കോൽ പാനോത്ത് പാലങ്ങാട്ട് പ്രദീപിൻ്റെ ഭാര്യ കെ.വി. ശോഭന 46 ക്കാണ് പരിക്കേറ്റത്.
സർവീസ് റോഡിൽ ഫൂട്ട്പാത്തിലൂടെ നടന്ന് പോകവെ നീലേശ്വരം ഭാഗത്ത് നിന്നും വന്ന കാർ
പെട്ടന്ന് നിർത്തി ഡോർ തുറന്നതിൽ ദേഹത്ത് ഇടിച്ച് തെറിച്ചു വീണ് പരിക്കേറ്റെന്നാണ് പരാതി.
Reactions

Post a Comment

0 Comments