Ticker

6/recent/ticker-posts

ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ഗർഭിണി പ്ലസ്ടു വിദ്യാർത്ഥിക്കെതിരെ കേസ്

കാഞ്ഞങ്ങാട്:ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ഗർഭിണിയായതിനെ തുടർന്ന് പ്ലസ്ടു
 വിദ്യാർത്ഥിക്കെതിരെ പൊലീസ് പോക്സോ വകുപ്പ് ചുമത്തി  കേസെടുത്തു .
കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ നടത്തിയ വൈദ്യ പരിശോധനയിലാണ് 14കാരി അഞ്ച് മാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്. പെൺകുട്ടിയെ കൂടുതൽ ചോദ്യം ചെയ്തപ്പോൾ പ്ലസ്ടു വിദ്യാർത്ഥിയുടെ പേര് വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു.
യുവാവിന് ഇപ്പോൾ 18 വയസായെങ്കിലും പീഡനം നടക്കുന്ന സമയത്ത് പ്രായപൂർത്തിയായിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണ് പൊലീസ്.
Reactions

Post a Comment

0 Comments