കഴുത്തിന് പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 12 മണിയോടെ പൂച്ചക്കാട്ടെ കാൻ്റീനിൽ ഇരിക്കുകയായിരുന്ന യുവാവിന് നേരെയാണ് അക്രമം.
പൂച്ചക്കാട്ടെ റസീന മൻസിലിൽ കെ. അഷറഫിന് 36 നേരെയാണ് ആക്രമണം. കഴുത്തിന് പിറകിൽ പരിക്കേറ്റ് കാസർകോട് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. റഷീദ്, സഹോദരൻ റഫീഖും ആണ് ആക്രമിച്ചതെന്ന് അഷറഫ് പറഞ്ഞു.
ഹോട്ടൽ വ്യാപാരിയും സാമൂഹ്യ പ്രവർത്തകനുമായ അഷറഫിന് നേരെ നേരത്തെയും ഭീഷണിയുണ്ടായിരുന്നു.
ഒറ്റ നമ്പർ ചൂതാട്ടത്തെ കുറിച്ച് ഉൾപെടെ പൊലീസിൽ വിവരം നൽകിയതാണ് ഭീഷണിക്ക് കാരണം. ബേക്കൽ പൊലീസ് അന്വേഷിക്കുന്നു.
0 Comments