Ticker

6/recent/ticker-posts

വ്യാപാരി കടയുടെ സമീപം തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്:വ്യാപാരിയെ കടയുടെ സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി 8.45 മണിയോടെ തൂങ്ങിയ നിലയിൽ കണ്ട് ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പടന്നക്കാട് കരുവളത്തെ ചന്ത ൻ്റെ മകൻ യു.ഉത്തമൻ 58 ആണ് മരിച്ചത്. കരുവളത്ത് പല ചരക്കും ഹോട്ടലും നടത്തി വരികയായിരുന്നു.
കടക്ക് സമീപം കശുമാവിൻ കൊമ്പിൽ തൂങ്ങിയ നിലയിൽ കാണുകയായിരുന്നു. ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു . ഭാര്യ : ബിന്ദു. മക്കൾ : ദിവ്യ, കാവ്യ.
Reactions

Post a Comment

0 Comments