കാഞ്ഞങ്ങാട്:ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 139.29 ഗ്രാം എംഡിഎംഎ പിടികൂടിയ കേസില്‍ രണ്ടാമത്തെ വിദേശ പൗരന്‍ പിടിയിലായി. ഉത്തര്‍പ്രദേശ് നോയിഡയില്‍ നിന്നാണ് പ്രതിയെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. റിപ്പബ്ലിക് ഓഫ് കോട്ട് ഡി ഐവറിയില്‍ നിന്നുള്ള ജീന്‍ പിയറി സെറി എന്ന സാമുവല്‍ ഓസ്ലന്‍ ആണ് അറസ്റ്റിലായത്.
ജില്ലാ പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ കാഞ്ഞങ്ങാട് ഡിവൈഎസ്പി എം . വി . അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസില്‍ അന്വേഷണം നടത്തുന്നത്. മുന്‍പ് അറസ്റ്റിലായ പ്രതികളെ ചോദ്യംചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഒളിവില്‍ കഴിയുകയായിരുന്ന ജീന്‍ പിയറി സെറിയെ യുപിയില്‍ നിന്ന് കണ്ടെത്തിയതെന്ന് ജില്ലാ പൊലീസ് മേധാവി പി നിധിന്‍രാജ് ചന്തേരയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
എറണാകുളം സ്വദേശികളായ പി എ അബ്ദുല്‍ സലാം, കെ എച്ച് മുഹമ്മദ് ഹുസൈന്‍, പി എ അബ്ബാസ്, ഇ എസ് സൈനുലാബിദീന്‍, കാസർകോട് ബേളൂര്‍ സ്വദേശി മുഹമ്മദ് സാബിര്‍, ഗുജറാത്ത് സ്വദേശി റിയ ഖാന്‍, ഘാന സ്വദേശി വിക്ടര്‍ ഡ്സാബെ, ഉത്തര്‍ പേരദേശ് സ്വേദേശി വിഷ്ണുകുമാര്‍ എന്നിവരാണ് നേരത്തെ കേസില്‍ പിടിലായവര്‍. കഴിഞ്ഞ ആഗസ്ത് 9ന് കാലിക്കടവില്‍ പോലീസ് പരിശോധനക്കിടെയാണ് ആദ്യ മൂന്ന് പ്രതികള്‍ സഞ്ചരിച്ച കാറില്‍ നിന്നും 132.29 ഗ്രാ എംഡിഎംഎ പോലീസ് കണ്ടെത്തിയത്. സംഭവം വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കും ഇടയാക്കിയിരുന്നു. പ്രധാനപ്രതിയും മുഖ്യമന്ത്രി വി ഡി സതീശനും തമ്മിലുള്ള അടുപ്പം മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാകുകയും ചെയ്തിരുന്നു.
ഡിവൈഎസ്പി -എംവി. അനില്‍ കുമാര്‍, ചന്തേര ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് പ്രശാന്ത്, റൗഫ്, എസ് ഐ ദിവാകരന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ അനില്‍, സനീഷ്, ഷൈജു, സുരേഷ്, ജ്യോതിഷ്. ഗിരീഷ് സിപിഒമാരായ രാഹുല്‍, നിഖില്‍, ജയേഷ് എഎസ്ഐമാരായ രമേശന്‍, അശോക് കുമാര്‍, പ്രസാദ് എന്നിവരടങ്ങുന്ന ടീമാണ് അന്വേഷണ സംഘത്തിലുള്ളത്.
0 Comments