കാഞ്ഞങ്ങാട്: പുലർച്ചെ
എം.ഡി.എം.എ ഉപയോഗിക്കുകയായിരുന്ന മൂന്ന് യുവാക്കള പൊലീസ് പിടികൂടി. രഹസ്യ വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.ഇന്ന് പുലർച്ചെ 12.45 ന് കൈതക്കാട് നിന്നും ചന്തേര പൊലീസാണ് അറസ്റ്റ് ചെയ്തത്.
കൈതക്കാട് സ്വദേശിയായ 26കാരനും മാവില കടപ്പുറം സ്വദേശികളായ 36 കാരനും 22 കാരനുമാണ് പിടിയിലായത്.
കൈതക്കാട് റോഡരികിൽ നിന്നും പിടികൂടുകയായിരുന്നു. എം.ഡി.എം.എ വലിക്കാൻ ഉപയോഗിച്ച ചില്ല് കഷണങ്ങളും മൊബൈൽ ഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തു.
0 Comments