Ticker

6/recent/ticker-posts

ജയിലിൽ കഴിയുന്ന യുവാവിനെതിരെ കാപ്പ ചുമത്തി

കാഞ്ഞങ്ങാട് : കണ്ണൂർ ജയിലിൽ കഴിയുന്ന യുവാവിനെതിരെ കാപ്പ 
ചുമത്തി. ഹോസ്ദുർഗ് പൊലീസ് നൽകിയ റിപ്പോർട്ടിൽ ജില്ലാ കലക്ടർ കാപ്പ ചുമത്തി ഉത്തരവിടുകയായിരുന്നു.
അജാനൂർ തെക്കെപ്പുറം സ്വദേശി ലാവ സമീറിനെതിരെയാണ് കാപ്പ ചുമത്തിയത്.
കുമ്പളയിൽ വൻ തോതിൽ കഞ്ചാവ് പിടികൂടിയ കേസിൽ കൂട്ട് പ്രതി ചേർക്കപ്പെട്ട് അറസ്റ്റിലായ സമീർ മാസങ്ങളായി റിമാൻഡിലാണ് . ഇതിനിടയിലാണ് നിരവധി കേസുകൾ ചൂണ്ടിക്കാട്ടി കാപ്പ കേസിൽ ഉൾപ്പെടുത്തിയത്.
ഇന്നലെ ഹോസ്ദുർഗ് പൊലീസ് കണ്ണൂർ ജയിലിൽ എത്തി കാപ്പ പ്രകാരമുള്ള അറസ്റ്റ് രേഖപ്പെടുത്തി. ഇതോടെ കഞ്ചാവ് കേസിൽ ജാമ്യം ലഭിച്ചാലും പ്രതിക്ക് ആറ് മാസത്തേക്ക് പുറത്തിറങ്ങാനാവില്ല.
Reactions

Post a Comment

0 Comments