Ticker

6/recent/ticker-posts

രാത്രി വീട്ടിൽ നിന്നും യുവാവിനെ കാണാതായി, മൊബൈൽ ഫോൺ വെള്ളച്ചാട്ടത്തിന് സമീപം കണ്ടെത്തി

നീലേശ്വരം:രാത്രി വീട്ടിൽ നിന്നും ഇറങ്ങി പോയ യുവാവിനെ കാണാതായി. നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലിൽ യുവാവിൻ്റെ
 മൊബൈൽ ഫോൺ വെള്ളച്ചാട്ടത്തിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
കേട് പാട് സംഭവിച്ച നിലയിലായിരുന്നു ഫോൺ.
മൂന്ന് റോഡ് എരിപ്പിൽ കുഞ്ഞമ്പുവിൻ്റെ മകൻ വൈശാഖിനെ 26 യാണ് കാണാതായത്.
രാത്രി 10 മണിയോടെ കാണാതാവുകയായിരുന്നു. വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് നീലേശ്വരം പൊലീസ് ലൊക്കേഷൻ നോക്കിയതിൽ ചായ്യോത്ത്നാരതുംകൊല്ലി
വെള്ളച്ചാട്ടത്തിനടുത്ത് ലൊക്കേഷൻ ലഭിച്ചു. ഇവിടെ പൊലീസ് എത്തി പരിശോധിച്ചതിൽ ആണ് യുവാവിൻ്റെ ഫോൺ ഉപേക്ഷിച്ച നിലയിൽ കണ്ടത് . രാവിലെ മുതൽ വെള്ളച്ചാട്ടത്തിലടക്കം പരിശോധന നടത്തി വരികയാണ്.
രാത്രി കാണാതാകുന്നതിന് അര മണിക്കൂർ മുൻപ് യുവാവ് സുഹൃത്തിനെ വിളിച്ചിരുന്നു. നാളെ ഉച്ചക്ക് കാണാമെന്നാണ് പറഞ്ഞത് . ഗൾഫിൽ പോകുന്നതിനായി പാസ്പോർട്ട് എടുത്തിരുന്നു. ഇതിനിടയിലാണ് കാണാതായത്.
എന്തെങ്കിലും വിവരം ലഭിക്കുന്നവർ 730 66 47 447,
97455160 90 നമ്പറുകളിൽ അറിയിക്കണമെന്ന് സുഹൃത്തുക്കൾ അഭ്യർത്ഥിച്ചു.
Reactions

Post a Comment

0 Comments