Ticker

6/recent/ticker-posts

മാവുങ്കാലിൽ വൈദ്യുതി പോസ്റ്റിൽ ഇടിച്ച കാർ തല കീഴായി മറിഞ്ഞു കടക്ക് കേട് പാട്

കാഞ്ഞങ്ങാട്: മാവുങ്കാലിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് തല കീഴായി മറിഞ്ഞു. കാർ ഇടിച്ചതിൽ തൊട്ടടുത്ത കടക്കും കേട് പാട് സംഭവിച്ചു. ഇന്ന് രാവിലെ യാണ് അപകടം. കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന കാർ മാവുങ്കാൽ ടൗൺ കഴിഞ്ഞ് 50 മീറ്റർ മാറിയാണ് അപകടത്തിൽ പെട്ടത്. പോസ്റ്റിൽ ഇടിച്ച് തല കീഴായി തെറിച്ച കാർ സുനിലിൻ്റെ ഉടമസ്ഥയിലുള്ള ശ്രീ മുത്തപ്പൻ സ്റ്റോറിനും ഇടിച്ച് മറിയുകയായിരുന്നു. പോസ്റ്റ് പാടെ തകർന്നു. കേബിളുകളും നശിച്ചു. അമ്പലത്തറ സ്വദേശിയുടെ കാറാണ് അപകടത്തിൽപ്പെട്ടത്. ഇദ്ദേഹത്തിന് പരിക്കേറ്റു. ഭാഗ്യം കൊണ്ട് വലിയ അപകടം ഒഴിവായി.

Reactions

Post a Comment

0 Comments