Ticker

6/recent/ticker-posts

പണം ആവശ്യപെട്ട് ഭീഷണി, വ്യാജ വീഡിയോ നിർമ്മിച്ച് യുട്യൂബ് ചാനലുകളിൽ പ്രചരിപ്പിച്ചു, കേസ്

കാഞ്ഞങ്ങാട്: അന്യായമായി
പണം ആവശ്യപെട്ട് ഭീഷണിപെടുത്തുകയും പണം നൽകാത്തതിന്
വ്യാജ വീഡിയോ നിർമ്മിച്ച് യുട്യൂബ് ചാനലുകളിൽ പ്രചരിപ്പിക്കുകയും ചെയ്ത പ്രതിക്കെതിരെ പൊലീസ്
കേസ്.
ഉദുമ കിഴക്കെകരയിലെ അബ്ദുൾ ഖാദറിൻ്റെ 55 പരാതിയിൽ തിരൂർ തുഞ്ചൻ പറമ്പിലെ നിസാൽ അഹമ്മദ് എന്ന മുഹമ്മദ് നിസാലിനെതിരെയാണ് സൈബർ പൊലീസ് കേസെടുത്തത്.
ആഗസ്റ്റ് 6 നും ഈ മാസം രണ്ടിനും ഇടയിലാണ് സംഭവം. അപകീർത്തിയുണ്ടാക്കുന്ന വീഡിയോ പ്രചരിപ്പിച്ചെന്നാണ് പരാതി.
Reactions

Post a Comment

0 Comments