Ticker

6/recent/ticker-posts

ഒന്നാം വാർഷികത്തിൻ്റെ നിറവിൽ കാസർകോട് ആസ്റ്റർ മിംസ്

കാസർകോട്: ആതുരശുശ്രൂഷാ രംഗത്ത് ഒരു വർഷം പൂർത്തിയാക്കി കാസർകോട് ആസ്റ്റർ മിംസ്. 
ഒന്നാം വാർഷികാഘോഷങ്ങളും പുതുതായി നിർമ്മാണം പൂർത്തീകരിച്ച
അഡ്മിൻ ബ്ലോക്ക്, ഫുഡ് കോർട്ട് എന്നിവയുടെ ഉദ്ഘാടനവും ജില്ലാ പോലീസ് ചീഫ്   നിധിൻ രാജ്   നിർവഹിച്ചു. കാസർകോട് ആസ്റ്റർ മിംസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സുധീർ ബാസുരി, വൈസ് പ്രസിഡൻ്റ് ആൻഡ് മെഡിക്കൽ ഡയറക്ടർ ഇന്ത്യ-1 ഡോ. സൂരജ് കെ.എം, ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസ് ഡോ. സാജിദ് സലാഹുദ്ദീൻ എന്നിവർ മുഖ്യാതിഥികളായി.  
അത്യാധുനിക ചികിത്സാ സൗകര്യങ്ങളും വിദഗ്ദ്ധ മെഡിക്കൽ സംഘത്തിന്റെ സേവനങ്ങളും ലഭ്യമാകുന്ന ഒരു ആശുപത്രി എന്ന കാസർകോട് മേഖലയിലെ ജനങ്ങളുടെ ദീർഘകാല സ്വപ്നമാണ്  ആസ്റ്റർ മിംസ് ആരംഭിച്ചതോടെ സാക്ഷാത്കാരമായതെന്നും, വിദഗ്ധ ചികിത്സകൾക്കായി മംഗലാപുരത്തെ ആശ്രയിച്ചിരുന്ന കാസർകോടിലെയും സമീപപ്രദേശങ്ങളിലെയും ജനങ്ങൾക്ക് അത്യാഹിതഘട്ടങ്ങളിൽ സമ്പൂർണ ആരോഗ്യ പരിരക്ഷ ഒരുക്കാൻ കഴിയുന്ന ഒരു വിശ്വസ്തകേന്ദ്രമായി മാറാൻ ആസ്റ്റർ മിംസിന് സാധിച്ചു മാനേജ്മെൻറ് അറിയിച്ചു.
ആരോഗ്യമേഖലയിൽ കാസർകോട് ജില്ല നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങൾ സാധാരണക്കാർക്ക് പ്രാപ്യമാക്കുക എന്നതാണ്  ആസ്റ്റർ മിംസിന്റെ ലക്ഷ്യം. രണ്ടാം വർഷത്തിലേക്ക് കടക്കുമ്പോൾ കൂടുതൽ മികവാർന്ന സേവനങ്ങളും നൂതന സൗകര്യങ്ങളും നാടിനായി സമർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ആശുപത്രിയെന്ന് മാനേജ്‌മെന്റ് അധികൃതർ ചടങ്ങിൽ വ്യക്തമാക്കി.

Reactions

Post a Comment

0 Comments