Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർ മന്ത്രി ഒ.ജെ. ജനീഷിൻ്റെ വാഹനം തടഞ്ഞു, വാഴയുമായി വാഹനത്തിന് മുന്നിൽ ചാടി വീണു, യൂത്ത് കോൺഗ്രസ് പ്രവർത്തകരും സംഘടിച്ചു, നീലേശ്വരത്ത് കരിങ്കൊടി

കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർ മന്ത്രി ഒ.ജെ. ജനീഷിൻ്റെ വാഹനം തടഞ്ഞു. കരിങ്കൊടിയും വാഴ
തൈയുമായി പ്രവർത്തകർ
 മന്ത്രിയുടെ
  വാഹനത്തിന് മുന്നിൽ ചാടി വീണു.
മന്ത്രിക്ക് സംരക്ഷണവുമായി
 യൂത്ത് കോൺഗ്രസ് പ്രവർത്തകരും സംഘടിച്ചു. സ്ഥലത്ത് സംഘർഷാവസ്ഥ ഉണ്ടായെങ്കിലും പൊലീസ് ഇടപെട്ട് ഇരു വിഭാഗത്തെയും മാറ്റി. ഡി.വൈ. എസ്.പി എം.വി. അനിൽ നേതൃത്വത്തിൽ സുരക്ഷ ഒരുക്കിയിരുന്നു .
ഇന്ന് ഉച്ചക്ക് ടി ബി റോഡ് വ്യാപാര ഭവന് മുന്നിലാണ് മന്ത്രിയുടെ വാഹനം തടഞ്ഞത്. ഇതേ തുടർന്ന് അൽപ്പ നേരം മന്ത്രിയുടെ വാഹനം നിർത്തിയിട്ടു. പ്രവർത്തകർ മന്ത്രിയുടെ വാഹനം തടഞ്ഞതോടെ മറ്റ് ചില പ്രവർത്തകർ രണ്ട് വാഴ
തൈകളുമായി മന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് പാഞ്ഞടുത്തു. പൊലീസ് എത്തി മാറ്റിയ ശേഷമാണ് വാഹനം കടന്ന് പോയത്. സംഭവം കണ്ട് സ്ഥലത്തുണ്ടായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരും മുദ്രാവാക്യം വിളിയുമായി രംഗത്തെത്തി ഡി.വൈ.എഫ്.ഐ പ്രവർത്തകരുമായി വാക്കേറ്റമുണ്ടായി. വ്യാപാര ഭവനിൽ നടക്കുന്ന യുവജനക്ഷേമ ബോർഡിൻ്റെ ട്രെക്കിംഗ് ക്യാമ്പ് ഉദ്ഘാടനത്തിനെത്തിയതായിരുന്നു മന്ത്രി. നേരത്തെ നീലേശ്വരത്തും ഡി.വൈ.എഫ്.ഐ പ്രവർത്തകർ മന്ത്രിക്ക്
 കരിങ്കൊടി കാട്ടി.
Reactions

Post a Comment

0 Comments