നാല് ലക്ഷം രൂപയുടെ കാലി ചാക്കുകൾ തീവച്ച് നശിപ്പിച്ച നിലയിൽ
October 04, 2026
കാസർകോട്:നാല് ലക്ഷം രൂപയുടെ
കാലി ചാക്കുകൾ തീവച്ച്
നശിപ്പിച്ച നിലയിൽ. പൊലീസ് സ്റേറഷന് സമീപത്തുള്ള
കടക്ക് മുന്നിൽ അടുക്കി വച്ചിരുന്ന ചാക്കുകൾക്കാണ് തീയിട്ടത്. പ്രതികളെ കണ്ടെത്തുന്നതിനായി ബദിയഡുക്ക പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബദിയഡുക്ക പൊലീസ് സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന കാന്തിലയിലെ ജി.എം. ഷറഫുദ്ദീൻ്റെ ചാക്ക് വിൽപ്പന കടക്ക് മുന്നിൽ സൂക്ഷിച്ചിരുന്ന ചാക്കുകളാണ് അജ്ഞാത സംഘം തീ വച്ച് നശിപ്പിച്ചത്.
0 Comments