Ticker

6/recent/ticker-posts

ദമ്പതികളെയും യുവാവിനെയും മാരകമായി വെട്ടി പരിക്കേൽപ്പിച്ച പ്രതിയുടെ വീട് അടിച്ച് തകർത്ത് കത്തിച്ച നിലയിൽ

കാഞ്ഞങ്ങാട്:ദമ്പതികളെയും യുവാവിനെയും മാരകമായി വെട്ടി പരിക്കേൽപ്പിച്ച പ്രതിയുടെ വീട് ആക്രമിച്ച ശേഷം തീവച്ച് കത്തിച്ച നിലയിൽ. വാതിലുകളും വീട്ടിനുള്ളിലെ ഫർണിച്ചറുകളും വസ്ത്രങ്ങൾ ഉൾപെടെ കത്തിച്ച നിലയിലാണ്. വീടിൻ്റെ ജനാലകൾ അടക്കം അടിച്ച് തകർത്തിട്ടുണ്ട്. ബേളൂർ അട്ടേങ്ങാനം വെള്ളമുണ്ടയിലെ ശരത്തിൻ്റെ വീടാണ് കത്തിച്ചത് . കഴിഞ്ഞയാഴ്ച ശരത്ത് വെള്ളമുണ്ടയിലെ ദമ്പതികളെയും മറ്റൊരു യുവാവിനെയും വെട്ട് കത്തി ഉപയോഗിച്ച് വെട്ടി പരിക്കേൽപ്പിച്ചിരുന്നു. ഗുരുതരാവസ്ഥയിലുള്ള ദമ്പതികൾ പരിയാരം മെഡിക്കൽ കോളേജിലും പരിക്കേറ്റ യുവാവ് കാസർകോട് ആസ്ററർ മിംസിലും ചികിൽസയിലാണ്. ശരത്തിൻ്റെ മാതാവ്  അനിത ശശി 28 ന് വീട് പൂട്ടി തൃശൂരിൽ പോയതായിരുന്നു.മൂന്ന് പേരെ വെട്ടിയ വിരോധത്തിൽ ആരെങ്കിലും തീവച്ചതാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. അമ്പലത്തറ എസ്. ഐ എം .വി . പ്രകാശൻ്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. വീട്ടിൽ ആളില്ലാത്തതിനാൽഅമ്പലത്തറ പൊലീസ് സ്വമേധയ കേസെടുത്തു. വീടിന് പൊലീസ് കാവൽ ഏർപ്പെടുത്തി.

Reactions

Post a Comment

0 Comments