Ticker

6/recent/ticker-posts

ഇടിമിന്നലേറ്റ് ആന ചരിഞ്ഞു

കോട്ടയം:ഇടിമിന്നലേറ്റ് ആന ചരിഞ്ഞു. 45 വയസുള്ള ഗജരാജൻ പല്ലാട്ട് ബ്രഹ്‌മദത്തൻ ആണ് ഈരാറ്റുപേട്ടയിൽ
ചെരിഞ്ഞത്. ഇന്ന് വൈകിട്ടാണ് മിന്നലേറ്റത്.
  ഈരാറ്റുപേട്ട സ്വദേശി രാജേഷ് പല്ലാട്ടിൻ്റെ ഉടമസ്ഥതയിലുള്ള ആനയാണ്. വീട്ടുപരിസരത്ത്  തളച്ചിരുന്ന ആനക്ക് ഇടിമിന്നലേറ്റ് ഗുരുതര പരിക്കേറ്റതിന് പിന്നാലെ മൃഗഡോക്ടറെത്തി മരണം സ്ഥീരികരിച്ചു. അരുണാചൽ വനങ്ങളിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നതാണ് പല്ലാട്ട് ബ്രഹ്‌മദത്തനെ. 25 വർഷമായി കേരളത്തിലായിരുന്നു.
Reactions

Post a Comment

0 Comments