Ticker

6/recent/ticker-posts

ഗുഡ്സ് വണ്ടിയുടെ എഞ്ചിൻ തകരാറിലായി, ആറ് വണ്ടികൾ പിടിച്ചിട്ടു രണ്ട് മണിക്കൂർ ട്രെയിൻ ഗതാഗതം തടസപ്പെട്ടു

കാഞ്ഞങ്ങാട് :എഞ്ചിൻ തകരാറിലായതിനെ തുടർന്ന് ഗുഡ്‌സ് വണ്ടി കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലെ പാളത്തിൽ കുടുങ്ങി. ഇതോടെ മംഗലാപുരം ഭാഗത്തേക്ക് രണ്ട് മണിക്കൂർ ട്രെയിൻ ഗതാഗതം പൂർണമായും തടസപ്പെട്ടു. നാഗർ കോവി ലിൽ നിന്ന് മംഗളൂ രുവിലേക്ക് വരികയായിരുന്ന ഏറനാ ട് എക്സ് പ്രസ് കാഞ്ഞങ്ങാട് രണ്ടാമത്തെ പ്ലാറ്റ് ഫോമിനടുത്ത പാളത്തിൽ പിടിച്ചിട്ടു. പിന്നാലെ മംഗലാപുരം ഭാഗത്തേക്ക് വന്ന മറ്റ് 5 വണ്ടി കൾ കാഞ്ഞങ്ങാടിനും കണ്ണൂരിനുമിടയിലായി പിടിച്ചിട്ടു. ഇന്നലെ വൈകിട്ട് 4.30മണി മുതൽ ഗതാഗതം താറുമാറായി. കോയമ്പത്തൂർ പാസഞ്ചർ, ബംഗളൂരു സിറ്റി, എഗ്മൂർ അടക്കമുള്ള ട്രെയിനുകളാണ് വിവിധ ഇടങ്ങളിലായി പിടിച്ചിട്ടത്. മംഗളൂരുവിൽ നിന്ന് മറ്റൊരു എഞ്ചിൻ വണ്ടി കൊണ്ട് വന്ന് തകരാറിലായ ഗുഡ്‌സ് ട്രെയിൻ കെട്ടി വലിച്ചു കൊണ്ട് പോയതോടെ രണ്ട് മണിക്കൂർ നേരത്തിനൊടുവിൽ മംഗലാപുരം ഭാഗത്തേക്കുള്ള ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചു. വൈകിട്ട് 6.30വരെയാണ് ട്രെയിൻ ഗതാഗതം സ്തംഭിച്ചത്. ഇത്രയും സമയം ട്രെയിനിലെ നൂറ് കണക്കിന് യാത്രക്കാർ ബുദ്ധിമുട്ട് അനുഭവിച്ചു.



Reactions

Post a Comment

0 Comments