Ticker

6/recent/ticker-posts

കേബിൾ മുറിക്കുന്നതിനിടെ രണ്ടംഗ സംഘം അറസ്റ്റിൽ ഒരാൾ രക്ഷപ്പെട്ടു

കാഞ്ഞങ്ങാട്:കേബിൾ മുറിക്കുന്നതിനിടെ രണ്ടംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാൾ രക്ഷപ്പെട്ടു. പ്രതികൾ സഞ്ചരിച്ച പിക്കപ്പ് വാഹനവും മറ്റും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് പുലർച്ചെ 1.30 ന് ഭീമനടി പാലത്തിനടുത്ത് നിന്നാണ് ചിറ്റാരിക്കാൽ പൊലീസ് പ്രതികളെ പിടികൂടിയത്.
സർക്കാർ ഉടമസ്ഥയിലുള്ള പാലത്തിനടിയിൽ സ്ഥാപിച്ച കേബിൾ മുറിച്ച് കടത്താനായിരുന്നു ശ്രമം.
ആസാം സ്വദേശികളായ ശഹീദുൽ ഇസ്ലാം 39, അമറുൽ ഇസ്ലാം 30 എന്നിവരാണ് പിടിയിലായത്. ഒരാൾ പാലത്തിനടിയിലൂടെ ഓടി രക്ഷപ്പെട്ടു. ഉളി , ചുറ്റിക ആക്സോ ബ്ലേഡും വാഹനത്തിൽ കണ്ടെത്തി.
Reactions

Post a Comment

0 Comments