Ticker

6/recent/ticker-posts

മോട്ടോർ ബൈക്കിന് പിന്നിൽ കാർ ഇടിച്ച് യുവാവ് മരിച്ചു

കാഞ്ഞങ്ങാട്:മോട്ടോർ ബൈക്കിന് പിന്നിൽ കാർ ഇടിച്ച് യുവാവ് മരിച്ചു. മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ച് അബോധാവസ്ഥയിൽ ചികിൽസയിൽ കഴിയുന്നതിനിടെയാണ് മരണം.
പുല്ലൂർ തട്ടുമ്മൽ മധുരക്കാടിലെ കെ. നാരായണൻ്റെ മകൻ പി. ജയേഷ് 45 ആണ് മരിച്ചത്. കെട്ടിട നിർമ്മാണ മേസ്ത്രിയായിരുന്നു.
കഴിഞ്ഞ 30 ന് ഉച്ചക്ക് 2 മണിയോടെ വെളളിക്കോത്ത്, ചാലിങ്കാൽ റോഡിൽ തട്ടുമ്മലിലായിരുന്നു അപകടം. ജയേഷ് ഓടിച്ച ബൈക്കിന് പിന്നിൽ കാർ ഇടിക്കുകയായിരുന്നു.
ശാസ്താംകോട്ട ഭാഗത്ത് നിന്നും വെള്ളിക്കോത്ത് ഭാഗത്തേക്ക് വരവെയാണ് അപകടം. ചികിൽസയിലിരിക്കെ ഇന്ന് രാവിലെ 7.15നാണ് മരണം.
അമ്പലത്തറ പൊലീസ് കാർ ഡ്രൈവർക്കെതിരെ കേസെടുത്തു.
ഇൻക്വസ്റ്റ് നടത്താൻ പൊലീസ് മംഗലാപുരത്തേക്ക് പോയി.
Reactions

Post a Comment

0 Comments