Ticker

6/recent/ticker-posts

പ്ലസ്ടു വിദ്യാർത്ഥി വീട്ടിനുള്ളിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്:പ്ലസ്ടു വിദ്യാർത്ഥിവീട്ടിനുള്ളിൽ ഫാനിൽ കെട്ടി തൂങ്ങിമരിച്ച നിലയിൽ.
ഇന്ന് ഉച്ചയോടെ തൂങ്ങിയ നിലയിൽ കണ്ട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
തൃക്കരിപ്പൂർ നടക്കാവ് കൊവ്വൽ മുണ്ട്യക്ക് സമീപത്തെ ബസ് ക്ലീനർ 
ടി. വിജയൻ്റെയും കാട്ടൂർ ജിഷയുടെയും മകൻ കെ ശിവനന്ദ് എന്ന ഉണ്ണി 17 ആണ് മരിച്ചത്. ഉദിനൂർ ഗവ. ഹയർ സെക്കൻ്ററി സ്‌കൂൾ പ്ലസ്ടു വിദ്യാർത്ഥിയായിരുന്നു.
വീടിൻ്റെ ഹാളിൽ  ഉച്ചക്ക് 1.10നും 1.30 നും ഇടയിലാണ് സംഭവം. തൃക്കരിപ്പൂർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ചന്തേര പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
 സഹോദരി : സിയ വിജയൻ (വിദ്യാർത്ഥി).
Reactions

Post a Comment

0 Comments