Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ചു മാറ്റുന്നു

കാഞ്ഞങ്ങാട്: 43 വർഷം പഴക്കമുള്ളകാഞ്ഞങ്ങാട്ബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ച് മാറ്റുന്നു. നഗരസഭയുടെ അധീനതയിലുള്ള പഴയ ബസ് സ്റ്റാൻഡ് കെട്ടിടമാണ് പൊളിച്ചു മാറ്റുന്നത്. നഗരസഭ കൗൺസിൽ യോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനമായി. ഭരണ പക്ഷവും പ്രതിപക്ഷവും ഏക കണ്ഠമായണ് തീരുമാനമെടുത്തത്. ഇതോടൊപ്പം നഗരത്തിൽ ബസ് സ്റ്റാൻഡ് ഇല്ലാതാകും . പകരം ഇവിടെ പാർക്കിംഗ് പ്ലാസ പണിയും. കെട്ടിടത്തിലെ വ്യാപാരികളെയും ഓഫീസുകളും ഒഴിപ്പിക്കും.
കെട്ടിടത്തിന് ബലക്ഷയം ഉള്ളതായി നേരത്തെ നടത്തിയ വിദഗ്ധ പരിശോധനയിൽ കണ്ടെത്തിയിരുന്നു. കെട്ടിടം എങ്ങനെ പൊളിക്കണമെന്ന് സംബന്ധിച്ച് ചർച്ച പുരോഗമിക്കുന്നു.
Reactions

Post a Comment

0 Comments