Ticker

6/recent/ticker-posts

വീട്ടിൽ നിന്നും 16 പവൻ സ്വർണം മോഷണം പോയി, പ്രാർത്ഥനക്ക് എത്തിയ നാല് സ്ത്രീകളെ സംശയം

കാഞ്ഞങ്ങാട്:വീട്ടിൽ നിന്നും 16 പവൻ സ്വർണാഭരണങ്ങൾ കവർച്ച ചെയ്തു. വീട്ടിൽ പ്രാർത്ഥന നടത്താൻ എത്തിയ നാല് സ്ത്രീകളാണ് മുറിയിൽ നിന്നും ആഭരണങ്ങൾകവർച്ച നടത്തിയതിന്  പിന്നിലെന്ന് സംശയിക്കുന്നതായി വീട്ടുടമസ്ഥയായ യുവതി പൊലീസിനോട് പറഞ്ഞു. പാണത്തൂർ ചിറങ്കവ് പള്ളിക്ക് സമീപത്തെ കെ.എം.നിയാസിൻ്റെ ഭാര്യ ആമിനത്ത് ഹസ്ന 25യുടെ പരാതിയിൽ രാജപുരം പൊലീസ് കേസെടുത്തു. ഇവരുടെ വീട്ടിലെ മുറിയിലെ സെൽഫിൽ ബോക്സിൽ സൂക്ഷിച്ചിരുന്ന 16 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളാണ് കവർച്ച ചെയ്തത്. ഈ മാസം 9 ന് 6 മണിക്കും 17 ന് 4 മണിക്കും ഇടയിലാണ് കവർച്ച നടന്നത്. ഇടക്ക് ഇവരുടെ വീട്ടിൽ നിസ്ക്കരിക്കാനെന്ന് പറഞ്ഞ് വന്ന 4 സ്ത്രീകളെ കവർച്ചയുമായി ബന്ധപെട്ട് സംശയിക്കുന്നുവെന്നാണ് പരാതി. പൊലീസ് അന്വേഷണം ആരംഭിച്ചു.

Reactions

Post a Comment

0 Comments