Ticker

6/recent/ticker-posts

രാത്രി 2 മണിക്ക് സംശയ സാഹചര്യത്തിൽ കണ്ട രണ്ട് പേരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു

കാഞ്ഞങ്ങാട്:രാത്രി 2.15 മണിക്ക് സംശയ സാഹചര്യത്തിൽ കണ്ട രണ്ട് പേരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. മറ്റൊരു സ്ഥലത്ത് സംശയ സാഹചര്യത്തിൽ കണ്ട യുവാവിനെ അറസ്റ്റ് ചെയ്തു.
ഇന്ന് പുലർച്ചെ കോട്ടിക്കുളം കണ്ണംകുളത്ത് സംശയ സാഹചര്യത്തിൽ കണ്ടവരെയാണ് നാട്ടുകാർ തടഞ്ഞു വച്ചത്. തുടർന്ന് ബേക്കൽ പൊലീസിനെ വിവരം അറിയിച്ചു.
ബേക്കൽ പൊലീസ് എത്തി ബേക്കൽ സ്വദേശികളായ 21 കാരനെയും 19 കാരനയും അറസ്റ്റ് ചെയ്യുകയായിരുന്നു.
രാത്രി 1.50 മണിക്ക് അജാനൂർ വീണച്ചേരിയിൽ നിന്നും സംശയ സാഹചര്യത്തിൽ വെള്ളിക്കോത്ത് സ്വദേശിയായ 31കാരനെ ഹോസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തു.
Reactions

Post a Comment

0 Comments