Ticker

6/recent/ticker-posts

യാത്രക്കിടെ സ്ത്രീയുടെ ബാഗിൽ നിന്നും 20 പവൻ സ്വർണാഭരണങ്ങൾ കവർച്ച ചെയ്തു

കാസർകോട്:യാത്രക്കിടെ സ്ത്രീയുടെ
 ബാഗിൽ നിന്നും 20 ലക്ഷത്തിലേറെ രൂപ വില വരുന്ന
 20 പവൻ സ്വർണാഭരണങ്ങൾ കവർച്ച ചെയ്തു. ബസ് യാത്രക്കിടെയാണ് യാത്രക്കാരിയുടെ ആഭരണങ്ങൾ കവർന്നത്.
മൊഗ്രാൽ പുത്തൂർ ബൈലുകഡ്ഡെയിലെ നാരായണയുടെ ഭാര്യ ലക്ഷ്മിയുടെ 55 ബാഗിൽ നിന്നുമാണ് ആഭരണങ്ങൾ കവർച്ച ചെയ്തത്.
കഴിഞ്ഞ ദിവസം മൊഗ്രാൽ പുത്തൂരിൽ നിന്നും ബസ് കയറി ഉപ്പള ബസ് സ്റ്റാൻഡിൽ ഇറങ്ങി. തുടർന്ന് എസ്.പി.ബി.ടി എന്ന ബസിൽ കയറി ബേക്കൂരിൽ എത്തിയപ്പോഴാണ് കവർച്ച വിവരം അറിയുന്നത്.
മഞ്ചേശ്വരം പൊലീസ് കേസെടുത്തു.

Reactions

Post a Comment

0 Comments