കാഞ്ഞങ്ങാട്:ഓസ്ട്രേലിയയിലേക്ക് വിസ വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നും ഒന്നേകാൽ ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ പൊലീസ് 4 പേർക്കെതിരെ കേസെടുത്തു. 122252 രൂപ തട്ടിയെടുത്തെന്നാണ് പരാതി.
കോടോം പിണ്ടിക്കടവിലെ കെ.എസ്. മനൂഷിൻ്റെ ഭാര്യ ലിജി ഫിലിപ്പിൻ്റെ 45 പരാതിയിൽ രാജപുരം പൊലീസാണ് കേസെടുത്തത്.
പത്തനംതിട്ട അയ്യംകോലിലെ സെന്തിൻ പൗൽ, എറണാകുളം പാലാരിവട്ടത്തെ അർച്ചന,കോട്ടയം പാലായിലെ വിഷ്ണു നന്ത കുമാർ, ബേബി സ്നേഹ എന്നിവർക്കെതിരെയാണ് കേസ്.
2024 ജൂൺ 8 ന് പണം നൽകി . ദുബായിലെ സ്ഥാപനം വഴി ഓസ്ട്രേലിയൻ വിസ നൽകാമെന്ന് പറഞ്ഞ് പ്രോസസിങ്ങിനായാണ് പണം നൽകിയത്. ജില്ലാ പൊലീസ് മേധാവിക്ക് യുവതി നൽകിയ പരാതിയിലാണ് കേസ്.
0 Comments