Ticker

6/recent/ticker-posts

44 ഹോട്ടലുകളിലും ലോഡ്ജുകളിലും പൊലീസിൻ്റെ മിന്നൽ പരിശോധന,ഒളിവിൽ കഴിഞ്ഞ 30 പ്രതികൾ അറസ്റ്റിൽ

കാഞ്ഞങ്ങാട്:44 ഹോട്ടലുകളിലും ലോഡ്ജുകളിലും പൊലീസിൻ്റെ മിന്നൽ പരിശോധന.പൊലീസ് നടത്തിയ തിരച്ചിലിൽഒളിവിൽ കഴിഞ്ഞ 30 പ്രതികൾ പിടിയിലായി.
 ജില്ലയിൽ പൊലീസിന്റെ പ്രത്യേക കോമ്പിംഗ് ഓപ്പറേഷനിൽ
104 കേസുകൾ രജിസ്റ്റർ ചെയ്തതായും
33 പ്രതികൾ പിടിയിലായതായും പൊലീസ് അറിയിച്ചു.
 ജില്ലയിലെ ക്രമസമാധാന പാലനം ശക്തമാക്കുന്നതിന്റെയും ലഹരിമരുന്ന് കടത്തും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളും തടയുന്നതിന്റെയും ഭാഗമായി  ജില്ലാ പൊലീസ് നടത്തിയ പ്രത്യേക കോമ്പിംഗ് ഓപ്പറേഷനിൽ ആണ് വ്യാപക നിയമ ലംഘനങ്ങൾ കണ്ടെത്തിയത്. ഇന്നലെ
 വൈകിട്ട് മുതൽ ഇന്ന്  രാവിലെ വരെയാണ് പരിശോധന നടത്തിയത്.
വാഹന പരിശോധനയും നിയമനടപടികളും
പരിശോധനയുടെ ഭാഗമായി ജില്ലയിലുടനീളം 1,305 വാഹനങ്ങൾ പരിശോധിച്ചു. ഇതിൽ 367 അന്തർസംസ്ഥാന വാഹനങ്ങളും ഉൾപ്പെടുന്നു. മദ്യപിച്ച് വാഹനമോടിച്ചതിന് 48 കേസുകളും പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചതിന് 6 കേസുകളും രജിസ്റ്റർ ചെയ്തു. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ അന്തർസംസ്ഥാന വാഹനത്തിൽ നിന്ന് അനധികൃത മദ്യം,ലഹരിവസ്തു പിടികൂടി.
ലഹരിവിരുദ്ധ നടപടികളുടെ ഭാഗമായി എൻ.ഡി.പി.എസ്  നിയമപ്രകാരം 10 കേസുകളും, അബ്കാരി നിയമപ്രകാരം 23 കേസുകളും, പുകയില ഉൽപ്പന്ന നിയന്ത്രണ നിയമപ്രകാരം  14 കേസുകളും രജിസ്റ്റർ ചെയ്തു.  സംശയാസ്പദമായ സാഹചര്യത്തിൽ 4 പരിശോധനകളും പൊലീസ് നടത്തി. ചൂതാട്ട നിരോധന നിയമപ്രകാരം 3 കേസുകളും എടുത്തിട്ടുണ്ട്.
വിവിധ കേസുകളിൽ ഒളിവിൽ കഴിഞ്ഞിരുന്ന 30 വാറന്റ് പ്രതികളെ പിടികൂടി. കരുതൽ തടങ്കൽ ഉത്തരവുള്ള 3  പ്രതികളെയും (ബേക്കൽ - 2, വിദ്യാനഗർ - 1) അറസ്റ്റ് ചെയ്തു. ബദിയടുക്ക സ്റ്റേഷൻ പരിധിയിൽ കരുതൽ അറസ്റ്റും രേഖപ്പെടുത്തി.
ജില്ലയിലെ 44 ഹോട്ടലുകളിലും ലോഡ്ജുകളിലുമാണ് പൊലീസ് മിന്നൽ പരിശോധന നടത്തിയത്.വരും ദിവസങ്ങളിലും ജില്ലയിൽ ഇത്തരം കർശന പരിശോധനകൾ തുടരുമെന്ന് ജില്ലാ പൊലീസ് അറിയിച്ചു.
Reactions

Post a Comment

0 Comments