Ticker

6/recent/ticker-posts

കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്

കാസർകോട്:കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്ത്രീകൾ ഉൾപ്പെടെ 
മൂന്ന് പേർക്ക് പരിക്കേറ്റു.
യുവാവിനും മാതാവിനും സഹോദരിക്കുമാണ് പരിക്കേറ്റത്. മൂവരും സഞ്ചരിച്ച സ്കൂട്ടറിൽ കാർ ഇടിക്കുകയായിരുന്നു.
കാസർകോട് ഭഗവതി നഗർജംഗ്ഷനിൽ ഇന്നലെ രാത്രിയാണ് അപകടം.
തമ്പുരാൻ വളപ്പിൽ അഹമ്മദ് ഐമാദ് 21, മാതാവ് ഷംസീന 44 , സഹോദരി ഐഷ 20എന്നിവർക്കാണ് പരിക്കേറ്റത്.
ഉളിയത്തടുക്ക ഭാഗത്തേക്ക് യുവാവ് സ്കൂട്ടർ ഓടിച്ച് പോകവെ കാർ പെട്ടന്ന് ഭഗവതി നഗർ റോഡിലേക്ക് കാർ വെട്ടിച്ചപ്പോൾ സ്കൂട്ടറിലിടിച്ചെന്നാണ് പരാതി .
കാർ യാത്രക്കാരൻ്റെ പേരിൽ കാസർകോട് പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments