കെട്ടിട നിർമ്മാണമാലിന്യം അടക്കം നിക്ഷേപിച്ച കുഴിയിൽ വീണ പോത്തിൻ കുട്ടിയാണ് ചത്തത്.ബേക്കൽ ജംഗ്ഷനിൽ ആണ് സംഭവം. ഇബ്രാഹീമ
ൻ്റെതാണ് പോത്ത്.
കാസർകോട് ഭാഗത്തേക്ക് പോകുന്ന ബസ് കാത്തിരി പ്പ് കേന്ദത്തിന് പിറക് വശത്ത് തെങ്ങിൻ തടി കളുംകെട്ടിട നിർമ്മാണം കഴിഞ്ഞ്
ഉപേക്ഷിക്കുന്ന മാലിന്യങ്ങളുടക്കമുള്ള കുഴിയിൽ വീണാണ് പോത്ത് ചത്തത്. ഇവിടെ ടിപ്പറുകളിലും പിക്കപ്പിലും പകൽ നേരത്ത് പോലും മാലിന്യം തള്ളുന്നതായി പരാതിയുണ്ട്.
പോത്തിന്റെ ജഡം മാറ്റി
കുഴിച്ച് മൂടാൻ തയ്യാറാവുന്നില്ലെന്നും പരാതിയുണ്ട്.
ബസ് യാത്രക്കാർ അടക്കം പൊതുജനങ്ങൾ എത്തുന്ന ബേക്കൽ ജംഗ്ഷനിൽ ദുർഗന്ധമുണ്ടായതിനെ തുടർന്ന്
കാട് പിടിച്ച് കിടക്കുന്ന കുഴിയിലിറങ്ങി സാമൂഹിക പ്രറവർത്തകനായ കരിം പള്ളത്തിലും മറ്റും നടത്തിയ പരിശോധനയിൽ പോത്തിൻ്റെ അഴുകിയ ജഡം കണ്ടെത്തുകയായിരുന്നു.
പഞ്ചായത്ത് അധികാരികളെയും ആരോഗ്യ പ്രറവർത്തകരോടും പരാതി പെട്ടങ്കിലും തിരിഞ്ഞ് നോക്കിയില്ലെന്ന് പരാതിയുണ്ട്.
0 Comments