കാഞ്ഞങ്ങാട്:അടക്കപറിക്കാൻ പോയ ആൾ തോട്ടിലെ വെള്ളത്തിൽ കുഴഞ്ഞുവീണ് മരിച്ച നിലയിൽ കണ്ടെത്തി . ജോലിക്ക് ശേഷം കൈകഴുകുന്നതിനിടയിലൊ മറ്റോ വെള്ളത്തിൽ കുഴഞ്ഞ് വീണതാണെന്നാണ് സംശയം.
ചിറ്റാരിക്കാൽ കടുമേനി ചെറുകരയിൽ കെ. വിജയൻ 48 ആണ് മരിച്ചത്.
ഇന്ന് രാവിലെ കാരയിലെ തോട്ടത്തിൽ അടക്കപറിച്ച ശേഷമാണ് സംഭവം. കാണാത്തതിനെ തുടർന്ന് നാട്ടുകാർ അന്വേഷിച്ചെത്തിയപ്പോഴാണ് വെള്ളത്തിൽ വീണ് കിടക്കുന്നതായി കണ്ടത്.
ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ചിറ്റാരിക്കാൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments