കാഞ്ഞങ്ങാട്:മുഖ്യമന്ത്രി വി.ഡി സതീശന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി, സഹകരണം, എക്സൈസ് വകുപ്പ് മന്ത്രി എം.ലിജു എന്നിവര്‍ നാളെ (നവംബര്‍ 20ന്) ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.
മുഖ്യമന്ത്രി വി.ഡി സതീശന്‍ നാളെ (നവംബര്‍ 20) രാവിലെ ഒന്‍പതിന് എടനീര്‍, 9.30ന് കാസര്‍കോട്, 10ന് ചെട്ടുംകുഴി റോയല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ എന്നിവിടങ്ങളില്‍ പൊതുപരിപാടികളില്‍ പങ്കെടുക്കും. രാവിലെ 12ന് കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുമായി സംവദിക്കും. ഉച്ചക്ക് 2.30ന് കാഞ്ഞങ്ങാട് ടൗണ്‍ഹാളില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കും. തുടര്‍ന്ന് വൈകീട്ട് 3.45ന് അജാനൂര്‍ ഹാര്‍ബര്‍ സന്ദര്‍ശിക്കും. വൈകീട്ട് 4.30ന് തൃക്കരിപ്പൂരില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കും.
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി രാവിലെ 10ന് ജില്ലാപഞ്ചായത്ത് ഓഫീസിന് സമീപം ജില്ലാ പഞ്ചായത്തിന്റെ ഇലക്ട്രിക് വാഹന (ഇ.വി) ചാര്‍ജിങ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്യും. 10.30ന് ചെട്ടുംകുഴി റോയല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കുന്ന മന്ത്രി, 11ന് കാഞ്ഞങ്ങാട് പലേഡിയം കണ്‍വെന്‍ഷന്‍ സെന്ററില്‍ സഹകരണ വാരാഘോഷം സെമിനാറിന്റെ ഉദ്ഘാടനവും നിര്‍വഹിക്കും. വൈകീട്ട് മൂന്നിന് കാഞ്ഞങ്ങാട് ടൗണ്‍ ഹാളിലും 4.30ന് തൃക്കരിപ്പൂരിലും പൊതുപരിപാടികളില്‍ പങ്കെടുക്കും.
സഹകരണം, എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു രാവിലെ 10ന് ഹോസ്ദുര്‍ഗ് സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ പൊതുപരിപാടിയില്‍ പങ്കെടുത്ത ശേഷം 10.30ന് കാഞ്ഞങ്ങാട് പലേഡിയം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന 73-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷം സംസ്ഥാനതല സമാപന സമ്മേളനത്തില്‍ പങ്കെടുക്കും. 12.30ന് നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ ആംബുലന്‍സിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും.
0 Comments