Ticker

6/recent/ticker-posts

മോഷണ കേസിൽ ദമ്പതികൾ അറസ്റ്റിൽ

കാഞ്ഞങ്ങാട്: മോഷണ കേസിൽ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു.ഹരിത കർമ്മ സേന റോഡരികിൽ സൂക്ഷിച്ച ആക്രി സാധനങ്ങൾ മോഷ്ടിച്ച കേസിലാണ് ദമ്പതികളെ ഹോസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തത്. ആസാം സ്വദേശി കളായ നീലേശ്വരം ഓർച്ചയിൽ താമസിക്കുന്ന സഹജമാൽ അലി 20, ഭാര്യ മോർ സിന 19 എന്നിവരാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കി. കാഞ്ഞങ്ങാട് നഗരസഭക്ക് കീഴിലെഹരിത കർമ സേന അംഗങ്ങൾ ശേഖരിച്ച  ആക്രി സാധനങ്ങൾ മോഷ്ടിച്ചെന്നാണ് കേസ്. റോഡരികിൽ സൂക്ഷിച്ചിരുന്ന ആക്രി സാധനങ്ങളാണ് മോഷണം പോയത്. 40 ആം വാർഡിലെ ഹരിത കർമ സേനാംഗങ്ങൾ ശേഖരിച്ച ആക്രിസാധനങ്ങളാണ് മോഷണം പോയത്. 7000 രൂപ വില വരുന്ന ആക്രി സാധനങ്ങൾ മോഷണം പോയതായി പരാതിയിൽ പറയുന്നു. ഹരിത കർമ സേന കൻസൊർഷ്യം സെക്രട്ടറി മുറിയനാവിലെ ഡി. എം . പ്രസീനയുടെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തിരുന്നു. 

Reactions

Post a Comment

0 Comments