Ticker

6/recent/ticker-posts

മടിക്കൈയിൽ വൻ കുലുക്കി കുത്ത് ചൂതാട്ടം മുക്കാൽ ലക്ഷത്തിലേറെ രൂപയുമായി നാല് പേർ പിടിയിൽ

നീലേശ്വരം:നീലേശ്വരം മടിക്കൈയിൽ വൻ കുലുക്കി കുത്ത് ചൂതാട്ടം മുക്കാൽ ലക്ഷത്തിലേറെ രൂപയുമായി നാല് പേർ പൊലീസ് പിടിയിൽ . 86 370 രൂപ കളിസ്ഥലത്ത് നിന്നും നീലേശ്വരം പൊലീസ് കണ്ടെടുത്തു.
മടിക്കൈ ഉമിച്ചിയിൽ പൊതു സ്ഥലത്ത് ചൂതാട്ടത്തിലേർപ്പെട്ടവർ ഇന്നലെ രാത്രി 8.30 മണിയോടെയാണ് പിടിയിലായത്. ചൂതാട്ടത്തിനുപയോഗിച്ച സാധനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു.
എരിക്കുളത്തെ നിധിൻ 31, കൂളിയങ്കാലിലെ ഇബ്രാഹീം 58, ആലിങ്കീ ലിലെ സന്തോഷ് 50, മുണ്ടിയാനം സുജിൽ 26 എന്നിവരാണ് പിടിയിലായത്. പൊലീസിനെ കണ്ട് നിരവധി പേർ ഓടി രക്ഷപ്പെട്ടു.
Reactions

Post a Comment

0 Comments