Ticker

6/recent/ticker-posts

കിണറിൽ ചാടിയ ആടിനെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി

കാഞ്ഞങ്ങാട്: കിണറിൽ ചാടിയ ആടിനെ രക്ഷിച്ചു. ഗർഭിണിയായ ആടിനെയാണ് സുരക്ഷിതമായി ഫയർ ഫോഴ്സ് രക്ഷപ്പെടുത്തിയത്. ഇന്ന്വൈകീട്ടാണ് സംഭവം.പുല്ലൂർ പൊള്ളക്കട ബെങ്ങാട്ട് രാഘവൻ്റെ ആടിനെയാണ് രക്ഷിച്ചത് . 10 കോൽ താഴ്ചയുള്ള കിണറിൽ നിന്നും രക്ഷിക്കുകയായിരുന്നു. ആൾ മറയുള്ള കിണറിൻ്റെ നെറ്റ് പൊട്ടി കിണറിൽ പതിക്കുകയായിരുന്നു. കാഞ്ഞങ്ങാട് ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് രക്ഷിച്ചത്.

Reactions

Post a Comment

0 Comments