Ticker

6/recent/ticker-posts

റിസോർട്ടിന് പ്രവർത്തന അനുമതി ലഭിക്കും മുൻപെ പഞ്ചായത്ത് പരിപാടി നടന്നതായിവിജിലൻസ് കണ്ടെത്തൽ

കാഞ്ഞങ്ങാട്:റിസോർട്ടിന് സർക്കാറിൻ്റെ പ്രവർത്തന
 അനുമതി ലഭിക്കും മുൻപെ പഞ്ചായത്ത് പരിപാടി നടന്നതായി
വിജിലൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തി.
 ബേഡഡുക്ക ഗ്രാമ പഞ്ചായത്തിൽ ചന്ദ്രഗിരി ഇക്കോ ടൂറിസം ഡെവലപ്പ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിൽ പൊലിയംതുരുത്ത് പ്രവർത്തിക്കുന്ന  റിസോർട്ടിലാണ് സർക്കാരിന്റെ പ്രവർത്തനാനുമതി ലഭിക്കുന്നതിന് മുമ്പ് തന്നെ പഞ്ചായത്തിന്റെ പരിപാടികൾ സംഘടിപ്പിച്ചതെന്നാണ് ഇന്ന് പഞ്ചായത്തിൽ നടന്ന വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്.
പഞ്ചായത്ത്‌ ഫണ്ട്‌ അനുവദിക്കുകയും ചെയ്തതായി വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയതായി വിജിലൻസ് വിഭാഗം അറിയിച്ചു. പരിശോധനയിൽ വിജിലൻസ് ഇൻസ്‌പെക്ടർ യു. പി. വിപിൻ , കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്‌ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എ. സുനിത, വിജിലൻസ് ഉദ്യോഗസ്ഥരായ എ എസ് ഐ ജയചന്ദ്രൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ മാരായ വി.എം. പ്രദീപ്കുമാർ , ടി.വി. രാഹുൽ , വിജേഷ് എന്നിവർ പങ്കെടുത്തു.വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.
Reactions

Post a Comment

0 Comments