Ticker

6/recent/ticker-posts

പടന്നക്കാട് രണ്ട് യുവാക്കളുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ലോറി ഡ്രൈവർക്കെതിരെ നരഹത്യ കുറ്റം

കാഞ്ഞങ്ങാട്: ദേശീയപാതയിൽ പടന്നക്കാട് നെഹ്റു കോളേജിന് സമീപം നിർത്തിയിട്ട ലോറിക്ക് പിന്നിൽ മോട്ടോർ ബൈക്കിടിച്ച് രണ്ട് യുവാക്കൾ മരിച്ചകേസിൽ ഡ്രൈവർക്ക് എതിരെ നരഹത്യ കുറ്റം ചുമത്തി പൊലീസ്.അറസ്റ്റിലായി റിമാൻഡിലായ ഡ്രൈവർക്ക് കോടതി ജാമ്യം അനുവദിച്ചു. ഡ്രൈവർ ബംഗളൂരു സ്വദേശി റഹിം ബസത്തൂരിനെതിരെയാണ് നരഹത്യ കുറ്റം ചുമത്തിയത്. പൊലീസ് ഇത് സംബന്ധിച്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു. നവംബർ 2-ന് രാത്രി 10.30-ഓടെയായിരുന്നു നീലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ സ്വദേശികളായ   അനുരാഗ് മനോജ് 24, ആനന്ദ കൃഷ്ണൻ 24 എന്നിവർ അപകടത്തിൽ മരിച്ചത്.  ദേശീയപാതയിൽ സിഗ്നൽ ഇല്ലാതെ ലോറി നിർത്തിയിട്ടതാണ് അപകടത്തിന് കാരണമായ താണെന്നാണ് കേസ്.

Reactions

Post a Comment

0 Comments