Ticker

6/recent/ticker-posts

ജോർജിയയിലേക്ക് വിസ വാഗ്ദാനം ചെയ്ത് അഞ്ചര ലക്ഷത്തിലേറെ രൂപ കൈക്കലാക്കി രണ്ട് പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട്:ജോർജിയയിലേക്ക് വിസ വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷത്തി എഴുപതിനായിരം രൂപ കൈക്കലാക്കിയെന്ന വീട്ടമ്മയുടെ പരാതിയിൽ രണ്ട് പേർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു .
കൊളവയൽ മുട്ടുംന്തലയിലെ അഷറഫിൻ്റെ ഭാര്യ സി.എച്ച്. ശബാനയുടെ പരാതിയിൽ കബീർ, അജ്മൽ എന്നിവർക്കെതിരെയാണ് കേസ്.
പരാതിക്കാരിയുടെ മകന് വിസ വാഗ്ദാനം ചെയ്ത് പണം വാങ്ങി വിസയോ, പണം തിരികെ നൽകാതെയും ചതി ചെയ്തെന്ന പരാതിയിലാണ് കേസെടുത്തത്.
2024, 2025ലുമായാണ് പണം നൽകിയതെന്നും പരാതിയിൽ പറയുന്നു.
Reactions

Post a Comment

0 Comments