Ticker

6/recent/ticker-posts

കാറിൽ നിന്നും എം.ഡി.എം.എയും കഞ്ചാവും പിടിച്ചു, മൂന്ന് പേർ അറസ്റ്റിൽ

കാഞ്ഞങ്ങാട്:കാറിൽ നിന്നും എം.ഡി.എം.എയും കഞ്ചാവും പിടിച്ചു. മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കാറിൽ സഞ്ചരിച്ചവരിൽ നിന്നും 1.49 ഗ്രാം എം .ഡി . എം . എയും 1.150 ഗ്രാം കഞ്ചാവുമാണ് കണ്ടെത്തിയത്.
ഇന്നലെ രാത്രി പടന്ന മൂസ ഹാജി മുക്കിൽ നിന്നും ചന്തേര പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പടന്ന തായൽ ബസാറിലെ യു.ബാസിത്ത് 26, പടന്നയിലെ
 എ.കെ.സി. മുനവിർ 21, മാടപ്പുറം എം.പി. നുസൈഫുദ്ദീൻ 27 എന്നിവരാണ് അറസ്റ്റിൽ ആയത്.
Reactions

Post a Comment

0 Comments