Ticker

6/recent/ticker-posts

വീട്ടിൽ നിന്നും എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട്:വീട്ടിൽ നിന്നും എം.ഡി.എം.എയുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തെ തുടർന്ന് എത്തിയ പൊലീസ് മയക്കുമരുന്നുമായി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
തിരുവക്കോളി അങ്കക്കളരിയിലെ കെ.എം. അബ്ദുൾ നവാസ് 28 ആണ് അറസ്റ്റിൽ ആയത്.
പ്രതിയിൽ നിന്നും ബേക്കൽ പൊലീസ്
 1. 220 എം.ഡി.എം.എ കണ്ടെടുത്തു.
പനയാൽ കോട്ടപ്പാറയിൽ നിന്നും ഇന്നലെ വൈകീട്ട് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബേക്കൽ എസ്. ഐ റോഷിതിൻ്റെ നേതൃത്വത്തിൽ പ്രതിയെ അതി വിദഗ്ധമായി പിടികൂടുകയായിരുന്നു.

Reactions

Post a Comment

0 Comments