കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻഡ് കെട്ടിടത്തിൻ്റെ സീലിംഗ് അഞ്ചെണ്ണം പൊട്ടി വീണു. യാത്രക്കാർ കൂട്ടത്തോടെ നിൽക്കുന്നതിരക്കേറിയ ഭാഗത്തെ സീലിംഗുകളാണ് ഒരേ സമയം പൊട്ടി വീണത് . ഭാഗ്യം കൊണ്ട് മാത്രം ഒഴിവായത് വലിയ അപകടമാണ്. ഇന്ന് രാവിലെ 11 മണിക്കാണ് സംഭവം. ബസ് സ്റ്റാൻഡ് കെട്ടിടത്തിൻ്റെ മുൻഭാഗത്തെ കടകൾക്ക് മുന്നിലായി സ്ഥാപിച്ച സീലിംഗുകളാണ് വീണത്. വലിയ ഫൈബർ സീലിംഗുകളാണ് പൊട്ടി വീണത്. മൂന്ന് വർഷം മുൻപ് ലക്ഷങ്ങൾ ചില വഴിച്ച് പഴയ കെട്ടിടത്തിന് മോഡി കൂട്ടാൻ സ്ഥാപിച്ച സീലിംഗുകളാണ് പൊട്ടി വീണത്.
0 Comments