Ticker

6/recent/ticker-posts

വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന മൂന്ന് വയസുകാരിയെ തെരുവ് നായ ആക്രമിച്ചു ഗുരുതര പരിക്ക്

കാഞ്ഞങ്ങാട്: വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന മൂന്ന് വയസുകാരിയെ തെരുവ് നായ ആക്രമിച്ചു. ഗുരുതരമായി പരിക്ക് പറ്റിയ കുട്ടിയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്പലത്തറ മൂന്നാം മൈൽ നായിക്കുട്ടിപ്പാറയിലെ മുനീറിൻ്റെ മകൾ മഹിഷ മറിയത്തെയാണ് തെരുവ് നായ കടിച്ചത്. പുറത്ത് കടിയേറ്റ് നിരവധി മുറിവുകൾ ഉണ്ട്. ഇന്ന് വൈകീട്ടാണ് സംഭവം. വീട്ടുമുറ്റത്തേക്ക് പാഞ്ഞെത്തിയ നായ കുട്ടിയെ ആക്രമിക്കുകയായിരുന്നു. കരച്ചിൽ കേട്ട് വീട്ടുകാർ ഓടിയെത്തി രക്ഷിക്കുകയായിരുന്നു.


Reactions

Post a Comment

0 Comments