Ticker

6/recent/ticker-posts

വീട്ടിൽ നിന്നും പോയ പ്രതിശ്രുത വധുവിനെ കാണാതായി

കാഞ്ഞങ്ങാട്: കല്യാണം ഉറപ്പിച്ച യുവാവിൻ്റെ
വീട്ടിൽ നിന്നും പോയ
 പ്രതിശ്രുത വധുവിനെ 
കാണാതായതായി പരാതി. വാസുവിൻ്റെ മകൾ
 ബാംഗ്ലൂർ താമസിക്കുന്ന സോണി 27 യെയാണ് കാണാതായത്.
ഇന്നലെ രാത്രി 7 മണിക്കും രാത്രി 12 മണിക്കും ഇടയിലുള്ള സമയത്ത് ചെറുവത്തൂർ സ്വദേശി വിപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങി പോയ ശേഷം കാൺമാനില്ലെന്നാണ് പരാതി. യുവതിബാംഗ്ലൂരിലെ വീട്ടിലേക്കും തിരികെ എത്തിയിട്ടില്ല.
നുള്ളിപ്പാടി ബദിബാഗിലുവിലെ ഇ.യു. ശ്രേയസിൻ്റെ പരാതിയിൽ ആദൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പരാതിക്കാരൻ്റെ മൂത്തമ്മയുടെ മകളാണ് കാണാതായ യുവതി.
Reactions

Post a Comment

0 Comments