Ticker

6/recent/ticker-posts

മജ്ജ അമ്മ നൽകും 10 വയസുകാരിക്ക് ജീവിക്കണമെങ്കിൽ 50 ലക്ഷം വേണം, സഹായത്തിന് കൈ നീട്ടി കുടുംബം

കാഞ്ഞങ്ങാട്: മജ്ജ അമ്മ നൽകും 10 വയസുകാരിക്ക് ജീവിക്കണമെങ്കിൽ 50 ലക്ഷം വേണം, സഹായത്തിന് കൈ നീട്ടി കുടുംബം
പള്ളിക്കര പഞ്ചായത്തിലെ പാക്കം     പതിമൂന്നാം വാർഡിൽ താമസിക്കുന്ന പ്രമോദ് ബിന്ദു ദമ്പതികളുടെ   മകൾ വിവേക തലാസീമിയയെന്ന അപൂർവ്വ രോഗം പിടിപെട്ട്  ദയനീയാവസ്ഥയിലാണ്. മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയാൽ  മാത്രമേ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ  കഴിയുകയുള്ളൂ. കുട്ടിയുടെ അമ്മ തന്നെയാണ് മജ്ജ നൽകുന്നത്. മജ്ജ ഉടൻ മാറ്റി വച്ചില്ലെങ്കിൽ കുട്ടിയുടെ ജീവൻ അപകടത്തിലാകുമെന്നാണ് ഡോക്ടർമാർ പറയുന്നത്.10 ദിവസത്തിലൊരിക്കൽ രക്തം മാറ്റി കൊണ്ടാണ് കുട്ടിയുടെ ജവ നിപ്പോൾ നില നിർത്തുന്നത്
 ബംഗളൂരുവിലെ നാരായണ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തേണ്ടത്. 50 ലക്ഷം രൂപയാണ് ശസ്ത്രക്രിയാ ചെലവ്. കുട്ടിയുടെ ചികിത്സാ ചെലവ് കണ്ടെത്തുന്നതിന് നാട്ടുകാരുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ജീവകാരുണ്യ പ്രവർത്തന രംഗത്ത് സജീവമായ അമർഷാൻ ഫൗണ്ടേഷൻ  നേതൃത്വത്തിൽ  സഹായ ധനം സ്വരൂപിക്കുന്നതിനായി രംഗത്തുണ്ട്.  വാർത്താസമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ മണികണ്ഠൻ, എം. അമർ ഖാൻ, എ. ഷാഹിബ, നാദ് അബ്ദുറഹ്മാൻ, നൗഷാദ് പുതിയതെരു, യൂസഫ് കണ്ടോത്ത്, മാതാപിതാക്കളായ ബിന്ദു, പ്രമോദ് സംബന്ധിച്ചു.

അക്കൗണ്ട് നമ്പർ; BINDUNARAYAN AN.K .V
Alc 502000 60841022,
IFSC HDFC0001526
HDFC Bank kanhangad
GPay 9744436926
Reactions

Post a Comment

0 Comments