കാഞ്ഞങ്ങാട്.: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ഗൗരവതരമായ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽവോളി ബോൾ കോച്ചായ പ്രതിയെ ഹോസ്ദുർഗ്ഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് സി.സുരേഷ് കുമാർ . സി. വിവിധ വകുപ്പുകളിലായി 36 വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു.
പിഴയ അടച്ചില്ലെങ്കിൽ പതിനൊന്നു മാസം കൂടുതൽ തടവിനും ശിക്ഷിച്ചു. കണ്ണൂർ പരിയാരം സ്വദേശി
പി .വി ബാലനെയാ 68 ണ് ശിക്ഷിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമം 377 പ്രകാരം 10 വർഷം കഠിന തടവും മുപ്പതിനായിരം രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ 3 മാസം കൂടുതൽ തടവനുഭവിക്കണം.
പോക്സോ വകുപ്പിലെ 6 ടി / ഡബ്ളിയു 5 പി
പ്രകാരം 20 വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ 6 മാസം തടവും അനുഭവിക്കണം പോക്പോ 10 ആർ / ഡബ്ളിയു9 പി
പ്രകാരം 6 വർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയുമടക്കണം.
പിഴ അടച്ചില്ലെങ്കിൽ 2 മാസം കൂടി തടവിനും വിധിച്ചു . ശിക്ഷ ഒരുമിച്ച് 20 വർഷം അനുഭവിച്ചാൽ മതിയെന്ന് വിധിന്യായത്തിൽ പറഞ്ഞു.
2018 ഡിസംബറിൽ 12 വയസ്സ് പ്രായമുള്ള ആൺകുട്ടിയെ ചിറ്റാരിക്കലിൽ നടക്കുന്ന സംസ്ഥാന യൂത്ത് വോളി ബോൾ ചാമ്പ്യൻഷിപ്പ് മത്സരം കാണിക്കുവാനായി മറ്റ് മൂന്ന് കുട്ടികളോടൊപ്പം കൂട്ടി
കൊണ്ടുവന്ന് ചെറുപുഴയിലെ ലോഡ്ജ് മുറിയിൽ പീഡിപ്പിച്ചെന്നാണ് കേസ്.
വോളി ബോൾ കോച്ചായ പ്രതി ഗുരുതരമായ
ലൈംഗീക അതിക്രമം നടത്തിയെന്ന് കണ്ടെത്തി
ചിറ്റാരിക്കൽ പോലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. . കേസിന്റെ പ്രാഥമിക അന്വേഷണം അന്നത്തെ ചിറ്റാരിക്കൽ സബ് ഇൻസ്പെക്ടറും ഇപ്പോൾ ചിറ്റാരിക്കാൻ പോലീസ് ഇൻസ്പെക്ടറായ രഞ്ജിത്ത് രവീന്ദ്രനും തുടർന്നുള്ള അന്വേഷണം എസ് . ഐ മാരായഉമേഷനും കെ.പി.വിനോദ് കുമാറും ചേർന്ന് പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി ബിന്ദു പരാതിക്കാരന് വേണ്ടി കോടതിയിൽ
ഹാജരായി
0 Comments