രാജപുരത്ത് നിന്നും കാണാതായ 17 കാരിയെ തേടി പോലീസ് പോണ്ടിച്ചേരിയിൽ
August 28, 2022
കാഞ്ഞങ്ങാട്:രാജപുരത്ത് നിന്നും
കാണാതായ 17 കാരിയെ
തേടി പോലീസ് പോണ്ടിച്ചേരിയിലെത്തി.
രാജപുരം പോലീസ് റജിസ്റ്റർ ചെയ്ത കേസിലെ പെൺകുട്ടിയെ തേടിയാണ് പോലീസ് പോണ്ടിച്ചേരിയിലെത്തിയത്.
രണ്ടാഴ്ച മുൻപാണ് കാണാതായത്.
പാലക്കാട് സ്വദേശിയായ യുവാവിനൊപ്പം വീട് വിടുകയായിരുന്നു.കഴിഞ്ഞ 18 ന് പോണ്ടിച്ചേരിയിൽ പെൺകുട്ടിയുള്ളതായി മൊബൈൽ ടവർ ലൊക്കേഷൻ ലഭിച്ചതിനെ തുടർന്നാണ് പോലീസ് പോണ്ടിച്ചേരിയിലെത്തിയത്.
0 Comments