കാഞ്ഞങ്ങാട്:ചിത്താരിയിൽ പുലർച്ചെ വീട് തകർന്നുവീണു, കുടുംബം അൽഭുതകരമായി രക്ഷപ്പെട്ടു.സൗത്ത് ചിത്താരിയിലെ കൂളിക്കാട് മൊയ്തുവിൻ്റെ വീടാണ് ഇന്ന് പുലർച്ചെ 5 മണിക്ക് മഴയിൽ തകർന്നു വീണത്.വീടിൻ്റെ അടുക്കള ഭാഗം പൂർണമായി നിലംപൊത്തി.മൊയ്തുവിൻ്റെ ഭാര്യ അടുക്കളയിൽ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. വാർഡ് കൗൺസിലർ ഇർഷാദ് ഉൾപ്പെടെ സ്ഥലത്തെത്തി.
0 Comments