Ticker

6/recent/ticker-posts

അമ്മായി അമ്മയെ ചായക്കപ്പ് കൊണ്ട് എറിഞ്ഞ് പരിക്കേൽപ്പിച്ച മരുമകൾക്കെതിരെ കേസ്

നീലേശ്വരം : ഭർത്താവിൻ്റെ മാതാവിനെ സെറാമിക്ക് കൊണ്ട് നിർമ്മിച്ച ചായക്കപ്പ് കൊണ്ട് എറിഞ്ഞ് പരിക്കേൽപ്പിച്ച യുവതിക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു. മടിക്കൈ ബങ്കളം സ്വദേശിനിയായ 60 കാരിയുടെ പരാതിയിലാണ് മകൻ്റെ ഭാര്യക്കെതിരെ പൊലീസ് കേസെടുത്തത്. ഇന്ന് രാവിലെ വീട്ടിൽ വച്ചാണ് സംഭവം.ഭക്ഷണം പാർസൽ വാങ്ങി കഴിക്കുന്നത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് എറിഞ്ഞ് പരിക്കേൽപ്പിക്കാൻ കാരണമെന്ന അമ്മായി അമ്മയുടെ പരാതിയിലാണ് 39 കാരിയായ മരുമകൾക്കെതിരെ കേസെടുത്തത്.
Reactions

Post a Comment

0 Comments