കാഞ്ഞങ്ങാട്:-ജനങ്ങളുടെ ജീവൻ രക്ഷക്കായി രാപകലില്ലാതെ സേവനം ചെയ്യുന്ന ആംബുലൻസ് മേഖലയിൽലെ ആളുകളുടെ കൂട്ടായ്മയിൽ കഴിഞ്ഞ നാലു വർഷമായി പ്രവർത്തിക്കുന്ന ആംബുലൻസ് ഓണേഴ്സ് ആൻ്റ് ഡ്രൈവേഴ്സ് അസോസിയേഷൻ.(എ ഒ ഡി എ) സംഘടനയുടെ കേരളത്തിലെ പുതിയ നിയമാവലിയുടെ പ്രകാശനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കാഞ്ഞങ്ങാട് നടന്നു.
ആംബുലൻസ് ഡ്രൈവർമാരുടെ ഉന്നമനത്തിനും, കൂട്ടായ നല്ല പ്രവർത്തനത്തിനും, ഏകീകരണത്തിനും വേണ്ടിയാണ് പുതിയ നിയമാവലി തയ്യാറാക്കിയത്.
കാഞ്ഞങ്ങാട് സി ഐ കെ പി ഷൈൻ ഉദ്ഘാടനം ചെയ്തു.
ഡ്രൈവർമാർക്ക് എസ് എസ് എൽ സി വിദ്യാഭ്യാസ യോഗ്യത ആക്കാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്നും,
ടോൾ പോയിന്റുകളിലെ ഗതാഗത പ്രയാസങ്ങൾ ഒഴിവാക്കുന്നതിന് പ്രത്യേക പരിഗണന നൽകണമെന്നും, ഇത്തരം സ്ഥലങ്ങളിലെ റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നുംഅസോസിയേഷൻ ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡണ്ട് മുനീർ ചെമ്മനാട്അധ്യക്ഷനായി.
0 Comments