വെള്ളരിക്കുണ്ട് : ഭാര്യയുടെ ചെവി മുറിച്ച ശേഷം കഴുത്തിന് വെട്ടിക്കൊല്ലാൻ ശ്രമിച്ചു ഭർത്താവ് തോക്കുമായി അറസ്റ്റിൽ
മാലോം പടയംകല്ലിലെ ഷൈലയെ (27) വെട്ടിക്കൊലപ്പെടുത്താനാണ് ശ്രമമുണ്ടായത്. ഭർത്താവ് മനോഹര (39) നാണ് ആക്രമിച്ചത്. സംശയത്തെ തുടർന്നായിരുന്നു ആക്രമണം. വാക്കത്തി കൊണ്ടുള്ള ആക്രമണത്തിൽ ഷൈലയുടെ നെറ്റിക്ക് പരിക്ക് പറ്റി. ഇടതു ചെവി ക്കാണ് മുറിവേറ്റത്. കഴുത്തിനു നേരെ വാക്കത്തി വീശിയപ്പോൾ ഒഴിഞ്ഞു മാറിയതിനാൽ രക്ഷപെട്ടു. ഷൈലജയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളരിക്കുണ്ട് പോലീസ് ആശുപത്രിയിലെത്തി മൊഴി രേഖപെടുത്തി മനോഹരനെതിരെ നരഹത്യ ശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തു. നാടൻ നിറ തോക്ക് പ്രതിയുടെ വീട്ടിൽ നിന്നും കണ്ടെത്തുകയായിരുന്നു.ഇത് കള്ളത്തോക്കാണെന്നാണ് വിവരം.
എസ്.ഐ വിജയകുമാർ എം.പിയുടെ നേതൃത്വത്തിൽ ഏ.എസ്.ഐ സജിജോസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ റജികുമാർ, മധു, സിവിൽ പോലീസ് ഓഫീസർ ഷിജിത്ത്, ഹോം ഗാർഡ് ഗോപിനാഥൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
0 Comments