Ticker

6/recent/ticker-posts

അജാനൂർ മെഴുതിരിജാഥയും കടലോര സംരക്ഷണ പ്രതിജ്ഞയുമെടുത്തു

കാഞ്ഞങ്ങാട്: കടലും കടലോരവും പ്ലാസ്റ്റിക് മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആവിഷ്കരിച്ചു നടപ്പിലാക്കിവരുന്ന തീവ്രയജ്ഞ പരിപാടിയാണ് ശുചിത്വസാഗരം സുന്ദരതീരം പദ്ധതി. ഇതിലൂടെ കടലും കടൽത്തീരവും പ്ലാസ്റ്റിക് മുക്തമാക്കി സ്വാഭാവിക ആവാസ  വ്യവസ്ഥ പുനസ്ഥാപിക്കുക എന്നതാണ് ലക്ഷ്യം വെക്കുന്നത്.   മത്സ്യസമ്പത്തും ആരോഗ്യ സമ്പത്തും വീണ്ടെടുക്കുന്നതിന് മുന്നോടിയായി ജനങ്ങളെ ബോധവത്കരണം നടത്തി ശുചിത്വ സന്ദേശം എത്തിക്കുക എന്നതിന്റെ  ഭാഗമായി കേരളത്തിലൊട്ടാകെ സർക്കാരിന്റെ നേതൃത്വത്തിൽ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു വരികയാണ്. ശുചിത്വ സാഗരം സുന്ദര തീരം പദ്ധതിയുടെ ഭാഗമായി വിവിധ വകുപ്പുകൾ, സന്നദ്ധ സംഘടനകൾ, വിദ്യാലയങ്ങൾ എന്നിവയുടെ സഹായത്തോടെ ക്വിസ് മത്സരങ്ങൾ , ബൈക്ക് റാലി , ബോധവൽക്കരണ ക്ലാസ്സുകൾ, കടൽ സംരക്ഷണത്തിനായി പരിസ്ഥിതി പ്രവർത്തകരുടെ കൂടായ്മകൾ, കടലോര നടത്തം തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ ആവിഷ്ക്കരിച്ചു നടപ്പാക്കി വരികയാണ് അജാനൂർ ഗ്രാമ പഞ്ചായത്ത്.
                         അജാനൂർ പഞ്ചായത്തിന്റെയും ഫിഷറീസ് വകുപ്പിന്റെയും തീരദേശ പോലീസിനെയും മറ്റ് ബഹുജനങ്ങളുടെയും നേതൃത്വത്തിൽ ആവിക്കൽ കടപ്പുറത്ത് മെഴുകുതിരി ജാഥയും കടലോര സംരക്ഷണ പ്രതിജ്ഞയും നടന്നു. ജാഥ  പക്കീരൻ വൈദ്യർ സ്മാരക വായനശാല പരിസരത്ത് നിന്ന് ആരംഭിച്ച്  ആവിക്കൽ കടപുറം സമപിച്ചു. ഡി.വൈ.എസ്.പി ഡോ. വി. ബാലകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ അധ്യക്ഷയായി. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സതീശൻ പി. വി. മുഖ്യാതിഥിയായി . അജാനൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സബീഷ് കടലോര സംരക്ഷണ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു . ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എ. ദാമോദരൻ, ലക്ഷ്മി തമ്പാൻ, അജാനൂർ ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ. കൃഷ്ണൻ മാസ്റ്റർ, കെ. മീന, ഷീബ ഉമ്മർ, എം.പി.സുബ്രഹ്മണ്യൻ മാസ്റ്റർ, പഞ്ചായത്ത് മെമ്പർമാരായ അശോകൻ ഇട്ടമ്മൽ, ഹംസ.സി.എച്ച്, കെ. രവീന്ദ്രൻ ,ഇബ്രാഹിം ആവിക്കൽ , കെ.സതി, ലക്ഷ്മി കെ.വി,
ഷക്കീല ബദറുദ്ദീൻ, ഹാജിറ അബ്ദുൾ സലാം , തീരദേശ പോലീസ് ഇൻസ്പെക്ടർ കെ. വി. ചന്ദ്രൻ, എസ്.ഐ എസ്.ടി സുരേഷ്,   സി.ഡി.എസ് വൈസ് ചെയർപേഴ്സൺ ബിന്ദു , തീരദേശ വളണ്ടിയർ ദീപ പ്രവീൺ , ഫിഷറീസ് ഓഫീസർ പ്രമീള ഒ.വി  പ്രമോട്ടർമാരായ  ജിജി ജോൺ,  രേഷ്മ ബാലൻ , വോളണ്ടിയർമാരായ ആര്യ,ജിസ്ന, ശരണ്യ തുടങ്ങി വിവിധ സാമൂഹ്യ രാഷ്ട്രീയ മേഖലയിലെ പ്രമുഖർ സംബന്ധിച്ചു. മെഴുകുതിരി ജാഥയിലും കടൽ, കടലോര സംരക്ഷണ പ്രതിജ്ഞ യിലും നൂറുകണക്കിനാളുകൾ പങ്കെടുത്തു.

 ഫോട്ടോ : ശുചിത്വസാഗരം സുന്ദരതീരം പദ്ധതിയുടെ ഭാഗമായി ആവിക്കൽ കടപ്പുറത്ത് നടന്ന മെഴുകുതിരി ജാഥയും കടലോര സംരക്ഷണ പ്രതിജ്ഞയും മെഴുകുതിരി  കത്തിച്ചു കൊണ്ട് ഡി.വൈ. എസ് പി    ഡോ വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
Reactions

Post a Comment

0 Comments