ചെറുവത്തൂർ : വെല്ലുവിളി നേരിടുന്ന മക്കളുടെ വളർച്ചയും വികാസവും സന്തോഷവും ആത്മവിശ്വാസമേകലും സമൂഹത്തിൻ്റെ ഉത്തരവാദിത്തമാണെന്ന് ഓർമിപ്പിച്ച് ഗവ.എൽ.പി സ്കൂൾ ചെറിയാക്കര കയ്യൂർ സ്നേഹതീരം ബഡ്സ് സ്കൂളുമായി സഹകരിച്ച് ട്വിന്നിങ്ങ് പ്രോഗ്രാം സംഘടിപ്പിച്ചു.
വിദ്യാലയത്തിലെ നാലാം ക്ലാസിലെ നാലാം ക്ലാസിലെ കൂട്ടുകാരും അധ്യാപകരും ചേർന്ന് സ്നേഹതീരത്തിലെ കൂട്ടുകാർക്ക് മുന്നിൽ സംഗീത ശില്പം അവതരിപ്പിച്ചു.
നാടൻപാട്ട് കലാകാരൻ സുഭാഷ് അറുകയ്ക്കൊപ്പം ചെറിയാക്കരയിലെയും ബഡ്സ് സ്കൂളിലെയും കൂട്ടുകാർ ഒത്തൊരുമിച്ച് പാട്ടിൻ്റെ പാലാഴി ഒരുക്കിയപ്പോൾ സ്നേഹസംഗമം അർത്ഥപൂർണമായി.
ഗവ.എൽ പി സ്കൂൾ ചെറിയാക്കരയിലെ രക്ഷാകർത്തൃസമിതി മക്കൾക്ക് പായസം തയ്യാറാക്കി നൽകി.കൂടാതെ ബഡ്സിലെ കൂട്ടുകാർക്ക് സമ്മാനങ്ങളും വിദ്യാലയ കലണ്ടറും സമ്മാനിച്ചു.
സ്കൂൾ മുൻ പി ടി എ പ്രസിഡണ്ട് ഒ കെ വിനോദ്, ഹെഡ്മിസ്ട സ് ഉഷ.പി.ടി എന്നിവർ സംസാരിച്ചു. ദിവ്യ.എം, സൗമ്യ പി.വി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി
0 Comments