അജാനൂർ : അജാനൂർ ഗ്രാമ പഞ്ചായത്ത് 2022 23 വർഷത്തെ ഗുണഭോക്തൃ ഗ്രാമസഭ ആഗസ്ത് 27 ന് ആരംഭിച്ച് സെപ്തംബർ 2 ന് അവസാനിക്കും. വിവിധ പദ്ധതികൾക്കുള്ള ഗുണഭോക്താക്കളെ തിരഞ്ഞെടുക്കാനുള്ള ഗ്രാമസഭാ യോഗമാണ് ചേരുന്നത്. ഗുണഭോക്തൃ ഫോറം വാർഡ് മെമ്പർമാർ മുഖാന്തരം വിതരണം ചെയ്തു. ഗ്രാമസഭകൾക്ക് മുമ്പായി ഓരോ വാർഡിന്റേയും ഗുണഭോക്തൃ ഫോറം തിരിച്ചേൽപ്പിക്കേണ്ടതാണ്. ഗ്രാമസഭകളാണ് ഗുണഭോക്താക്കളുടെ ലിസ്റ്റ് അംഗീകരികേണ്ടത് . അതുകൊണ്ടു തന്നെ മുഴുവൻ ഗ്രാമസഭാ അംഗങ്ങളും ( വോട്ടർമാരും ) ഗ്രാമസഭാ യോഗത്തിൽ പങ്കെടുക്കണമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ടി ശോഭ അഭ്യർത്ഥിച്ചു.
0 Comments